
വെളുപ്പിന്റെ വിപരീതം കറുപ്പ്..!!
വെളിച്ചത്തിന് ഇരുള്‍..!!
ശരി അല്ലാത്തത് എല്ലാം തെറ്റെന്നു വിധിച്ച
നീതിശാസ്ത്രത്തോട് എനിക്ക് വെറുപ്പാണ്...
ഞാന്‍ മഴവില്ലിനെ സ്നേഹിക്കുന്നു...
പൂക്കളെയും..പുഴകളെയും.. ത്രിസന്ധ്യയെയും !!
അതുകൊണ്ടാണ്..
ആറാം ഇന്ദ്രിയ കാഴ്ചയില്ലെങ്കിലും,
ഗാന്ധിയും ഗോട്സെയും മാത്രം തൂങ്ങുന്ന തുലാസില്‍
ഇടം കിട്ടാതെപോയ നിന്റെ ശരികള്‍,,
എന്റെയും ശരികള്‍ ആകുന്നത്...
സമര്‍പ്പണം:ബംഗാളിലെ നക്സലുകള്‍ക്ക്
ശരിയല്ലതതെല്ലാം തെറ്റെന്നു വിധിച്ച
ReplyDeleteനീതിശാസ്ത്രത്തോട് എനിക്ക് വെറുപ്പാണ്...
we want a classless society..!!