Tuesday, June 16, 2009

വിലാപം



ഇവിടെ നോക്കു‌ ഇരുള് മൂടാത്തോരി
ഉലകമൊന്നില് തനിച്ചിരിക്കുന്നു ഞാന്‍‌
വ്യഥകള്‍ ഇല്ലെന്റെ സ്വപ്നത്തിലെപ്പോഴും,
ഒഴുകി എത്തുന്നു പോക്കില്കൊടിയിലൂടെ
അലിവില്‍ ഉഴരുന്നോരംമിഞ്ഞയെപ്പോഴും!!

ഒടുവില്‍ എപ്പോഴോ, അമ്മതന്‍ നെഞ്ചിലെ
ഹൃദയ ധുംധുബി ഇടിനാധമായതും
നിന്റെ താരാട്ടില്‍ വിഷാദം ചുരന്നതും
നിന്റെ മുക്കുറ്റി ശവം നാറി പൂത്തതും
അറിയുവനന്നെനിക്കറിയില്ല - ഞാന്‍‌ നിന്റെ
അരവയര്‍ നിറയുന്ന പാപം !!!

എങ്കിലും കാത്തു ഞാന്‍‌ എന്റെ സ്വപ്നങ്ങളില്‍
മന്താരപ്പൂവും നിലാവും എന്നും !!
ചക്രവാളങ്ങളില്‍ നീ പാത്തു വച്ചോരാ
നക്ഷത്ര കുഞ്ഞിന്‍ ചിരി അഴകും
ചിതലരിചീടുമാ കൂരയ്ക്ക് കീഴില്‍ നീ
കനിവാര്‍ന്നു ആട്ടുമൊരു തൊട്ടില്‍ കൂടും ..
ഒരു മാത്ര കാണുവാന്‍ നിന്‍ ഇളം നെഞ്ചിലെ
മധുരം നുകര്‍നോന്നു മിഴിപൂട്ടുവാന്‍ ..
എത്ര ഞാന്‍ .. എത്രന്ജന്‍ ആശിച്ചുപോയ്‌ , നിന്നില്‍
നിത്യ ദുക്കമായ്‌ പിന്നെയും ഞാന്‍‌ വളരന്നു !!

അറിയുന്നു ഞാന്‍‌ ഇന്ന് നിന്റെ സ്വപ്നങ്ങളില്‍
നിറമാല ചാര്‍ത്തിയ സായന്തനം ..
ഒടുവില്‍ നീ അറിയാതെ ചെളിപൂണ്ട കാലം ഒരു
കുരുനരികുപ്പായം തുന്നിച്ചതും ,
സന്ത്യകാല്‍ എന്നോ ഇരുലെടുതീടവേ,
മഞ്ഞപടര്‍പ്പില്‍ നീ ഇടറിയതും..
പിഞ്ഞി പറിഞ്ഞ നിന്‍ ചമ്പക ചുണ്ടിലെ ,
പ്രനായ്ത്മ മന്ത്രം വെരുത്തതും നീ
അറിയുന്നു എങ്കിലും , അമ്മെ, കൊതിച്ചു ഞാന്‍‌
ഒരു മാത്ര കാണുവാന്‍ നിന്‍ ഇളം നെഞ്ചിലെ
മധുരം നുകര്‍നോന്നു മിഴി പൂട്ടുവാന്‍

അറിയുന്നു ഞാന്‍‌ നിന്റെ കാഴ്ച്ചവെട്ടങ്ങളില്‍
പകയാര്‍ന്ന കണ്ണുകള്‍ മാത്രം!! ,
പീടികത്തിണ്ണയില്‍ തൂക്കികൊടുക്കുന്ന
പ്രാണന്റെ സങ്കീര്‍ത്തനങ്ങള്‍ !!

അരചന്റെ ചുണ്ടിലെ വേധമന്ത്രത്തിലും
അടിയുന്നഹന്ത ഭാവങ്ങള്‍ !!
ചുറ്റിലും കോമ്പല്ല് കൂര്‍പ്പിച്ചു നില്‍പ്പയാണ് -
അമ്മ , അരുമകള്‍, എല്ലാം..!!
പിച്ചകവാടിയില്‍ വച്ച് നീ കാത്തൊരു
കൊച്ചു തൈ പച്ചപ്പ്‌ പോലും..!!
അന്ചെല്ലോരായിരം അമ്പുകള്‍ നിന്നിലെ
അമ്മതന്‍ നെന്ജിലെക്കെയ്തൊ????!!
അറിയുവനന്നെനിക്കറിയില്ല - ഞാന്‍‌ നിന്റെ
അരവയര്‍ നിറയുന്ന പാപം !!!
അറിയുന്നു എങ്കിലും , അമ്മെ, കൊതിച്ചു ഞാന്‍‌
ഒരു മാത്ര കാണുവാന്‍ നിന്‍ ഇളം നെഞ്ചിലെ
മധുരം നുകര്‍നോന്നു മിഴി പൂട്ടുവാന്‍ !!!

ഇന്നലെ ഞാന്‍‌ എന്റെ സ്വപ്നതില്‍ അമ്മയെ
ഉമ്മകള്‍ കൊണ്ട് പുതയ്പ്പിക്കവേ..
വരുമേതോ പുലര്കാല വേളയില്‍ മണ്ണില്‍ ഞാന്‍
പിറവികൊള്ളന്‍ വിതുമ്പി നിന്നീടവേ ,
ഉദരമോന്നില്‍ മുറിഞ്ഞു തീരുന്നു ഞാന്‍ ,
പിടയും അമ്മതന്‍ കണ്ണുനീര്‍ തുള്ളിയായ്‌ ..!!
പുതിയകാലത്തിന്റെ വേധവാക്യങ്ങലായ്.. !!!
..#####################################..

3 comments:

  1. ഒരു നല്ല കവിത കൂടി ആസ്വദിച്ചു...

    ReplyDelete
  2. ആശയം മനോഹരം.
    അക്ഷരത്തെറ്റുകൾ ഒഴിവാക്കിയിരുന്നെങ്കിൽ വായനയ്ക്ക്‌ ഇതിനെക്കാൾ സുഖം ഉണ്ടാകുമായിരുന്നു.

    ReplyDelete
  3. Nice poem dear..good theme,keep it up.but i agreed with vasham vadan,so plees avoid spell mistake..go ahead,good wishes.

    ReplyDelete