ഒരിക്കല്‍ എന്റെ കാതില്‍ കിന്നാരം ചൊല്ലിയ
നാള്‍ മുതല്‍ ഞാന്‍ ബധിരനായി,
മിന്നി മറിഞ്ഞ വിസ്മയ കാഴ്ച്ചകല്‍ക്കൊടുവില്‍ ഞാന്‍ അന്ധനായി ,
ചായം തേച്ച കോപ്പുകള്‍ക്ക് പിന്നില്‍
എന്റെ നഗ്നത നീ തുറന്നു വച്ചു,
ചുട്ട ചുംബനങ്ങള്‍ എന്റെ സംവേധനത്വവും കരിച്ചെടുത്തു,
ഒടുവില്‍,
വിണ്ണിന്റെ കണ്ണീരില്‍ അമ്ലം നിറഞ്ഞ തെരുവില്‍ ,
ഒരു ശലഭം തല തല്ലി ചത്തു !
വരണ്ട പാടം നെഞ്ച് പിളര്‍ന്നു കരഞ്ഞു !
മെലിഞ്ഞ പുഴ തളര്‍ന്നുറങ്ങി !
അനാഥമായ ചൂണ്ടുപലകയില്‍
ചുവന്ന അക്ഷരങ്ങള്‍ അപ്പോഴും തുടിക്കുന്നു ..
ഒടുവില്‍,
നഗരം കത്തുന്ന നായാട്ടില്‍
ഞാന്‍ ഒന്ന് നിലവിളിക്കവേ ,
എന്റെ നാവിലും നിന്റെ ചൂണ്ട ..!!
ഇതെന്റെ വഴിയമ്പലം.. ഇടക്കൊന്നു നെടുവീര്‍പ്പിടാന്‍.. ആരും കാണാതെ പൊട്ടിക്കരയാന്‍... പിന്നെ.. എന്റെ ശരികള്‍ എന്റെ മാത്രം ശരി ആയാല്‍ മതിയെന്ന് നിങ്ങളോടൊക്കെ വാശിപിടിക്കാന്‍ ..
Monday, March 21, 2011
Saturday, March 19, 2011
എന്ടോ സള്ഫാന് ദുരിത ഭൂമിയിലെ സമരനയകനുമായി കുവൈറ്റ് വാര്‍ത്തയ്ക്കായി തയ്യാറാക്കിയ അഭിമുഖം - പാര്‍ട്ട്1
http://www.orkut.com/Main#FavoriteVideoView?uid=18268233770419957180&ad=1300427824
എന്ടോ സള്ഫാന് ദുരിത ഭൂമിയിലെ സമരനയകനുമായി കുവൈറ്റ് വാര്‍ത്തയ്ക്കായി തയ്യാറാക്കിയ അഭിമുഖം-പാര്‍ട്ട് 2
http://www.youtube.com/watch?v=A2W-Kuzl9Ak&feature=player_embedded
എന്ടോ സള്ഫാന് ദുരിത ഭൂമിയിലെ സമരനയകനുമായി കുവൈറ്റ് വാര്‍ത്തയ്ക്കായി തയ്യാറാക്കിയ അഭിമുഖം
http://www.youtube.com/watch?v=Vnpq76GU0mc&feature=player_embedded
part 3
part 3
Friday, February 18, 2011
അഭിനവ ഭാരതം.

ഇന്ന്,
ഇത് പുതിയ ഭാരതം !!
സ്വപ്‌നങ്ങള്‍ കൊണ്ട് അന്ധത വരിച്ച -
ഗാന്ധാരിയുടെ ഈറ്റില്ലം ..!!
മഞ്ഞ വരകളില്‍ മനം കുരുക്കുന്ന
രുഗ്വെതത്തിന്റെ തളിരുകള്‍ !! ,
പാശ്ചാത്യതയുടെ കരുക്കള്‍ നീക്കുന്ന ശകുനിമാര്‍ !
ജന്മ ഗേഹത്തെ പണയമാക്കുന്ന ധര്‍മപുത്രര്‍ -പാണ്ടവര്‍ !
ആത്മാവുകള്‍ അടയിരിക്കുന്ന അമ്പലങ്ങളില്‍
അശാന്തിയുടെ മണിമുഴക്കം ...!
നാളെ ,
അനീതിയുടെ ഹിമശ്രിന്ഗങ്ങളില്‍
വീണ്ടുമൊരു ധര്‍മയുദ്ധം ..!
നാഥനും നാളെയും വീണു ഓടുന്ഗീടവേ
ധര്‍മം ഇവിടെ ജയിച്ച്കാനാം .
ഓ.. ഇതാരുകാണാന്‍..!!!
തലമുറകളുടെ ചിതയെരിഞ്ഞ അസ്ഥി തറകളില്‍
നിന്റെ കാഴ്ചകള്‍ എന്നോ എരിഞ്ഞതല്ലേ...!!
Subscribe to:
Comments (Atom)